Latest News

ചേറ്റുക്കുണ്ട്‌ മഹല്ല്‌ ഖാസിയായി ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ സ്ഥാനമേറ്റു

പള്ളിക്കര: ചേറ്റുക്കുണ്ട്‌ മഹല്ല്‌ ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്‌ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ സ്ഥാനമേറ്റു.
ചേറ്റിക്കുണ്ട്‌ ഖിള്‌ര്‍ ജുമാ മസ്‌ജിദില്‍ നടന്ന സ്ഥാനരോഹന ചടങ്ങില്‍ എം, അലി കുഞ്ഞി മുസ്‌ലിയാര്‍ തലപ്പാവണിയിച്ചു. ജമാഅത്ത്‌ പ്രസിഡന്റ്‌ മൊയ്‌തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ ഷാളണിയിച്ചു.

ഹമീദ്‌ സഖാഫി മവ്വല്‍, പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, ചിത്താരി അബ്‌ദുല്ല ഹാജി, ബി.കെ. മുഹമ്മദ്‌ ഹാജി പൂച്ചക്കാട്‌, അലി കുട്ടി ഹാജി കാഞ്ഞങ്ങാട്‌, സി. പി. അബ്‌ദുല്ല ചെറുമ്പ, അബ്‌ദുല്ല ഹാജി കുണിയ, മടിക്കൈ അബ്‌ദുല്ല ഹാജി,നാസര്‍ ബന്താട്‌, മുഹമ്മദ്‌ കുഞ്ഞി ഹുസൈന്‍ ഹാജി, അലി പൂച്ചക്കാട്‌, നസീര്‍ തെക്കേകര, ഹമീദ്‌ മദനി, ബഷീര്‍ മങ്കയം തുടങ്ങിയവര്‍ സംബന്ധിച്ചു.

നേരത്തേ നടന്ന പൂച്ചക്കാട്‌ ഖാസി മഖാമില്‍ നടന്ന പ്രാര്‍ത്ഥനക്ക്‌ സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. പൂച്ചക്കാടില്‍ നിന്ന നിറവധി വാഹനങ്ങളുടെ അകമ്പടിയോടെ ഖാസിയെ ചേറ്റിക്കുണ്ടിലേക്ക്‌ ആനയിച്ചു. ഖത്വീബ്‌ ഹസ്സന്‍ സഖാഫി സ്വാഗതവും, സെക്രട്ടറി അബ്‌ദുല്‍ ലത്വീഫ്‌ നന്ദിയും പറഞ്ഞു.






Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.