Latest News

ചൈനീസ് ടാബ്ലെറ്റിനു തീപിടിച്ച് വീട് കത്തി നശിച്ചു

കോഴിക്കോട്: കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ടാബ്ലെറ്റനു തീ പിടിച്ചു വീടിന്റെ ഓഫിസ് മുറിയും അതിലുണ്ടായിരുന്ന ഉപകരണങ്ങളും കത്തി നശിച്ചു. ഗെയിം കളിച്ച ശേഷം കുട്ടികള്‍ ടാബ്ലെറ്റ് സോഫയില്‍ വച്ചു സ്കൂളില്‍ പോയ സമയമാണ് അപകടം. നാദാപുരം ജാതിയേരി മാമുണ്ടയില്‍ താഴെതയ്യുള്ളതില്‍ നസീറിന്റെ വീട്ടിലാണ് സംഭവം.

ഓഫിസ് മുറിയില്‍ നിന്നു പുകയുയരുന്നത് കണ്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴേക്കും തീ പടര്‍ന്നു കഴിഞ്ഞിരുന്നു. ടാബ്ലെറ്റും ഫാനും സോഫയും ഓഫിസ് മുറിയിലെ ഫയലുകളും കത്തി നശിച്ചു. വീട്ടിലെ മോട്ടോര്‍ ഉപയോഗിച്ചു തീ അണച്ചു.

ചൈനീസ് നിര്‍മിത ടാബ്ലെറ്റ് ആയിരുന്നുവെന്ന് വീട്ടുടമ പറഞ്ഞു. കുട്ടികള്‍ ടാബ് ഓഫ് ചെയ്തിരുന്നില്ല. ഇതില്‍ നിന്നാണ് തീ പിടിച്ചതെന്നും വീട്ടുകാര്‍ പറഞ്ഞു.


Keywords: Kozhikode, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.