Latest News

കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് 30,000 രൂപ കവര്‍ന്നു

ന്യൂമാഹി: പെരിങ്ങാടിയില്‍ വീട് കുത്തിതുറന്നു 30,000 രൂപ കവര്‍ന്നു. ഒളവിലം റോഡില്‍ ഫാഹിമ ഹൗസില്‍ യൂസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

വീടിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മോഷണ സമയത്ത് വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണവിവരം അറിഞ്ഞത്. ന്യൂമാഹി പോലീസ് സ്ഥലതെത്തി അന്വേഷണം തുടങ്ങി.


Keywords: Kannur, Robbery,Police, Case,  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.