Latest News

തോക്കിന്‍ കുഴലില്‍ ഫലസ്തീന്‍ ബാലനുമായി ഇസ്രായേല്‍ സൈനികന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

ഗസ്സ: ഒരു ഫലസ്തീന്‍ ബാലനെ ഉന്നംവച്ചുള്ള തോക്കിന്‍റെ ദൃശ്യവുമായി ഇസ്രായേല്‍ സൈനികന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വിവാദമാകുന്നു. മോര്‍ ഒസ്ട്രോവസ്കിയെന്ന ഇസ്രായേല്‍ സൈനികനാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ വിവാദ ഫോട്ടോ പോസ്റ്റ് ചെയ്തത്. 

ഫലസ്തീനില്‍ നിന്നുള്ള ദൃശ്യമാണിതെന്ന് ഫോട്ടോയില്‍ നിന്നു തന്നെ വ്യക്തമാണ്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ തന്നെ അറിയിച്ചിട്ടുമുണ്ട്. ഗസ്സയില്‍ നിരപരാധികളായ കുഞ്ഞുങ്ങളെപ്പോലും വേട്ടയാടുന്ന ഇസ്രായേല്‍ ക്രൂരത വിളിച്ചോതുന്നതാണ് ഫോട്ടോ. 

 ഫോട്ടോ താന്‍ എടുത്തതല്ലെന്നും ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിച്ചതാണെന്നുമാണ് ഒസ്ട്രോവസ്കി നല്‍കിയിട്ടുള്ള വിശദീകരണം. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടും ഇയാള്‍ റദ്ദാക്കിയിട്ടുണ്ട്.

Keywords: World News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.