Latest News

ഷുക്കൂര്‍ വധക്കേസ് പ്രതി ആത്മഹത്യ ചെയ്തതായി സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചരണം സിപിഎം പരാതി നല്‍കി

തളിപ്പറമ്പ: അരിയിലിലെ ഷുക്കൂര്‍ വധക്കേസ് പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തതായി ഫെയിസ് ബുക്കിലും വാട്‌സ് അപ്പിലും വ്യാജ പ്രചരണം. ഞായറാഴ്ച രാവിലെ മുതലാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി കെ.ബാബു ആത്മഹത്യ ചെയ്തതായി പ്രചരണം നടത്തിയത്.

പലരും ബാബുവിനെ തന്നെ വിളിച്ച് ഈ കാര്യം പറഞ്ഞതോടെയാണ് സിപിഎമ്മിന്റെ ശ്രദ്ധയില്‍ ഈ കാര്യം പെട്ടത്. സിപിഎം പ്രവര്‍ത്തകനായ മറ്റൊരു ബാബു മരിച്ചതാണ് ഇത്തരം വ്യാജ പ്രചരണത്തിന് ഇവര്‍ക്ക് പ്രചോദനമായത്. ഇതിനെതിരെ സിപിഎം പരാതി നല്‍കി.


Keywords: Thaliparamba, Kannur, Shukoor Murder Case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.