Latest News

ഒമ്പതുവയസ്സുകാരന്‍ 62 വയസ്സുള്ള സ്ത്രീയെ വിവാഹം ചെയ്തു!

ഒമ്പതുവയസ്സുകാരന്‍ 62 വയസ്സുള്ള സ്ത്രീയെ വിവാഹം ചെയ്തു! കെനിയയിലാണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സാനി മസിയേലയാണ് 63കാരിയായ ഹെലന്‍ ഷബാഗു എന്ന സ്ത്രീയെ വിവാഹം ചെയ്തത്. അതേസമയം, വിവാഹത്തിന് തടസ്സമില്ലെന്ന് ഹെലന്റെ ആദ്യഭര്‍ത്താവും മക്കളും അറിയിച്ചു. എന്നാല്‍, വലുതാകുമ്പോള്‍ തന്റെ പ്രായത്തിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുമെന്നാണ് സാനി പറയുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരും വിവാഹിതരായത്.

ഇപ്പോള്‍ വിവാഹസത്യപ്രതിജ്ഞ പുതുക്കല്‍ ചടങ്ങ് നടത്തിയാണ് കൊച്ചുഭര്‍ത്താവിന്റേയും അമ്മൂമ്മയുടെ പ്രായമുള്ള വധുവിന്റെയും കല്യാണവാര്‍ത്ത മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. ഇതില്‍ പുതുമയില്ലെന്നും ആഫ്രിക്കയില്‍ ഇത്തരം സംഭവങ്ങള്‍ സര്‍വ്വ സാധാരണമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.