Latest News

അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം

കണ്ണൂര്‍: എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. ഒരു നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടില്‍ക്കയറി കയ്യേറ്റത്തിന് ശ്രമിച്ചതത്രെ. 

ദേശീയ പാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിനെ തുടര്‍ന്നാന്നൂണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണം. സ്ഥലം ഏറ്റെടുക്കുന്നതിനെ പ്രദേശവാസികള്‍ എതിര്‍ക്കുകയും പ്രശ്‌ന പരിഹാരത്തിനായി കഴിഞ്ഞദിവസം യോഗം ചേരുകയും ചെയ്തിരുന്നു. 

സ്ഥലം ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ അബ്ദുള്ളക്കുട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നുവത്രെ. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

സംഭവം നടക്കുമ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ കുട്ടിയുടെ കുടുംബം വീട്ടിലുണ്ടായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ ബ്രാഞ്ച് അബ്ദുള്ളക്കുട്ടിയുടെ ഗണ്‍മാനോട് വിവരം തേടിയിട്ടുണ്ട്.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.