Latest News

മന്ത്രവാദ ചികിത്സയ്ക്കിടെ അഞ്ചുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു

മലപ്പുറം: മന്ത്രവാദ ചികിത്സയ്ക്കിടെ അഞ്ചുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. കാഞ്ഞിരമുക്ക് പറയപ്പള്ളി കോട്ടാത്ത് നിസാറിന്റെ ഭാര്യ ഫര്‍സാന(20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് സംഭവം. പൊന്നാനി തെയ്യങ്ങാട് രാരുവളപ്പില്‍ സിദ്ദിഖിന്റെ മകളായ ഫര്‍സാന അപസ്മാരം മാറ്റാനായി പ്രദേശത്തെ ഒരു മന്ത്രവാദിയുടെ കീഴില്‍ ചികിത്സയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ 'നല്‍്കുന്ന സൂചന.

മൂര്‍ച്ചിറയിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു ഫര്‍സാന ചികിത്സയ്ക്കായി താമസിച്ചിരുന്നത്. മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊന്നാനി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. തഹസില്‍ദാറുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോലീസ് ബന്ധുക്കളുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Keywords:Malappuram, Police, Complaint, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.