Latest News

ഗള്‍ഫില്‍ നടത്തിയ പണം ഇടപാട്: കാഞ്ഞങ്ങാട്ട് വിശ്വാസവഞ്ചനക്ക് കേസ്

കാഞ്ഞങ്ങാട്: ദുബൈയില്‍ കാറ്ററിംഗ് സര്‍വ്വീസ് തുടങ്ങാനെന്ന് പറഞ്ഞ് വായ്പ വാങ്ങിയ തുക തിരിച്ചുകൊടുത്തില്ലെന്ന് പരാതി. പടന്നക്കാട് ഒഴിഞ്ഞവളപ്പ് ഞാണിക്കടവിലെ അഹമ്മദ് കുഞ്ഞിയുടെ മകന്‍ പാട്ടില്ലത്ത് അബ്ദുള്‍ റഹിമാനാണ് (47) കണ്ണൂര്‍ പാനൂരിലെ കുഞ്ഞഹമ്മദിന്റെ മകന്‍ മീത്തലെക്കുന്നില്‍ ഇബ്രാഹീമിനെതിരെ (42) പരാതിയുമായി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് (ഒ ന്ന്) കോടതിയിലെത്തിയത്.

ഇരുവരും ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടയില്‍ 2009 ഏ പ്രില്‍ മാസത്തിലാണ് അബ്ദുള്‍ റഹിമാന്‍ ഇബ്രാഹീമിന് ഒരു ലക്ഷം യു എ ഇ ദിര്‍ഹം കടം കൊടുത്തത്. ബിസിനസില്‍ പങ്കാളിയാക്കാമെന്നും ഇബ്രാഹീം ആദ്യം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീടത് വാക്ക്‌ പാലിക്കുകയോ പണം തിരിച്ചുകൊടുക്കുകയൊ ചെയ്തില്ലത്രെ. തുടര്‍ന്നാണ് അബ്ദുള്‍ റഹിമാന്‍ കോടതിയെ സമീപിച്ചത് .

പരാതി അന്വേഷിച്ച്‌ നടപടി സ്വീകരിക്കാന്‍ കോടതി ഹൊസ്ദുര്‍ഗ് പോലീസിന് നിര്‍ദ്ദേശം നല്‍കി. ഹൊസ്ദുര്‍ഗ് പോലീസ് ഇബ്രാഹീമിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെ യ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്നത്തെ ഒരു ലക്ഷം ദിര്‍ഹംസിന് ഇന്ത്യയുടെ 14 ലക്ഷം രൂപയുടെ മൂല്യമുണ്ട്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.