Latest News

രണ്ട് മാസം മുമ്പ് കാണാതായ കുട്ടി കൈയ്യൊടിഞ്ഞ നിലയില്‍ ആശുപത്രിയില്‍

മംഗലാപുരം: രണ്ടുമാസം മുമ്പ് ഉഡുപ്പി കാപ്പിനടുത്ത കല്യ ഭരത് നഗറില്‍നിന്ന് കാണാതായ പതിന്നാലുകാരനെ കൈയ്യൊടിഞ്ഞ നിലയില്‍ സ്വകാര്യ ആസ്​പത്രിയില്‍ കണ്ടെത്തി. ദേഹമാസകലം നീരുവന്ന് വീര്‍ത്തനിലയിലാണ് നഗരത്തിലെ ആസ്​പത്രിയില്‍ കുട്ടിയെ കണ്ടത്.

ബഗല്‍കോട്ട് ബദാമി താലൂക്കിലെ ബാസവരാജ് ഹാലിന്‍ഗേരി, ശാന്തവ്വ ദമ്പതിമാരുടെ മകന്‍ മല്ലികാര്‍ജുനനെയാണ് ഉഡുപ്പിയിലെ ആദര്‍ശ് ഹോസ്​പിറ്റലില്‍ കണ്ടെത്തിയത്. മെയ് 27-ന് കാണാതായ കുട്ടിക്കായി ഒട്ടേറെ തിരച്ചില്‍നടത്തി നിരാശരായിരുന്നു കുടുംബം. ബാസവരാജ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഹെബ്രിയിലെ സന്തോഷ് ഷെട്ടി എന്നയാളാണ് കുട്ടിയെ ആസ്​പത്രിയിലാക്കിയതെന്ന് ആസ്​പത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് സന്തോഷ് ഷെട്ടിയെ കണ്ടെത്തി ചോദ്യംചെയ്തു. 

ഉഡുപ്പി ബസ്സ്റ്റാന്‍ഡിനരികില്‍ നിന്നിരുന്ന കുട്ടിയെ അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോയെന്നും അവിടെ വീടിന്റെ രണ്ടാംനിലയില്‍നിന്ന് വീണ്‌ കൈയ്യൊടിഞ്ഞെന്നുമായിരുന്നു ഷെട്ടി പോലീസിനോട് പറഞ്ഞത്. എന്നാല്‍, കുട്ടിക്ക് ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. മാനസികനിലപോലും തെറ്റിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

Keywords: Manglore, Karndaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.