Latest News

ഫുജൈറയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

നീലേശ്വരം: വാന്‍ സെയില്‍സ് കഴിഞ്ഞ് മടങ്ങുന്നതിനിടെ യു എ ഇ ഫുജൈറയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. പടിഞ്ഞാറ്റംകൊഴുവല്‍ പെരിയാണം വീട്ടില്‍ പി വി രാജ്‌മോഹന്‍ (32)കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. 

പരേതനായ മഡിയന്‍ അപ്പുക്കുട്ടന്‍ നായരുടെയും പി വി കാര്‍ത്ത്യായനി അമ്മയുടെയും മകനാണ്. പത്ത് വര്‍ഷം മുന്‍പ് വീടുവിട്ട സഹോദരന്‍ രാജനെക്കുറിച്ച് ഇതുവരെയും വിവരമില്ല. . മറ്റ് സഹോദരങ്ങള്‍ഃ വനജ (കണ്ണൂര്‍), ദീപ (പയ്യന്നൂര്‍). പെരുന്നാള്‍ അവധിയെ തുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്. 

ചൊവ്വാഴ്ച രാവിലെ 7.30ന് മംഗലാപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കളേറ്റുവാങ്ങി നീലേശ്വരത്ത് കൊണ്ടുവരും. ഉച്ചയ്ക്ക് 12 ന് പടിഞ്ഞാറ്റംകൊഴുവലിലെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. രണ്ട് വര്‍ഷം മുന്‍പ് നാട്ടില്‍ വന്നു മടങ്ങിയ രാജ്‌മോഹന്‍ അവധിക്കു വരാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.