Latest News

തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോയില്‍ നിന്നും ചാടിയ യുവതി ഗുരുതരാവസ്ഥയില്‍

മുംബൈ: തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാനായി ഓട്ടോയില്‍ നിന്നും ചാടിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവതി അതീവ ഗുരുതരാവസ്ഥയില്‍. മുംബൈ താനെയിലാണ് സംഭവം. ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സ്വപ്നലി ലാഡ്(24) ആണ് മുംബൈയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. രണ്ട് ശസ്ത്രക്രിയക്കു ശേഷവും യുവതിക്ക് ബോധം തിരിച്ചു കിട്ടിയിട്ടില്ല.
ശനിയാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇവരെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമുണ്ടായത്. ഉച്ചത്തില്‍ നിലവിളിച്ച സ്വപ്നലി ഓട്ടോയില്‍ നിന്ന് പുറത്തു ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വപ്നലിയെ ദൃക്സാക്ഷികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഓട്ടോ ഡ്രൈവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.


Keywords: Mumbai, Kidnapping Attempt, Hospital, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.