Latest News

ബ്ലാക്ക് മെയിലിംഗ് നടത്തി ബിന്ധ്യയും റുക്സാനയും തട്ടിയെടുത്തത് 21 കോടി

വെഞ്ഞാറമൂട്: കിടപ്പറ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി അതുപയോഗിച്ച് ബ്ലാക്ക് മെയിലിംഗ് നടത്തി ബിന്ധ്യാ തോമസും റുക്‌സാനയും അടങ്ങുന്ന സംഘം 21 കോടി രൂപ തട്ടിയെടുത്തതായി വിവരം. ഇവരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട 21 സി.ഡികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പരാതികള്‍ സ്വീകരിക്കാതെ കേസൊതുക്കാനാണ് പൊലീസ് നീക്കം.

ബിന്ധ്യയേയും റുക്‌സാനയേയും വെഞ്ഞാറമൂട് പൊലീസില്‍ കൊണ്ടുവന്ന സമയം മുതല്‍ എസ്.ഐ യുടെ ഔദ്യോഗിക ഫോണിലും പൊലീസ് സ്‌റ്റേഷനിലെ ഫോണിലുമായി നിരവധി പരാതികള്‍ വന്നിരുന്നുവത്രേ. കൂടുതലും സജി ജോലി ചെയ്യുന്ന സൗദി അറേബ്യയില്‍ നിന്നുമായിരുന്നു. തട്ടിപ്പിനിരയായി എന്നവകാശപ്പെട്ടായിരുന്നു പലരും വിളിച്ചത്. എന്നാല്‍ ആരും രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതായും പൊലീസ് പറയുന്നു.

അതേസമയം, പരാതി പറഞ്ഞവരെ പൊലീസ് സജിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി വിരട്ടുകയായിരുന്നുവെന്ന് ചില പരാതിക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു അനാശാസ്യവും കാമറയില്‍ ചിത്രീകരിക്കലും നടന്നതെന്ന് റുക്‌സാനയും ബിന്ധ്യയും സമ്മതിച്ചിട്ടുണ്ട്. ഇവിടെ ചിത്രീകരിച്ച സി.ഡി കളാണ് ഇപ്പോള്‍ പൊലീസിന്റെ കൈയിലുള്ളതെന്ന് അറിയുന്നു. ഇതില്‍ ഉള്‍പ്പെട്ടവരെ കേസില്‍ സാക്ഷികളാക്കുന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.


Keywords: Black Male, Police, Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.