Latest News

ബായാര്‍ പീഡനം: മുഖ്യപ്രതി അറസ്റ്റില്‍

കുമ്പള: ബീഡിത്തൊഴിലാളിയായ യുവതിയെ റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പൈവളികെ ബായാറിലെ സക്കറിയ (25) യെയാണ് വ്യാഴാഴ്ച രാവിലെ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, കുമ്പള സി.ഐ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍വെച്ച് അറസ്റ്റുചെയ്തത്. മറ്റുരണ്ടു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.

പ്രതികളെ അസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. വ്യാഴാഴ്ച പൈവളികെ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യപ്രതിയായ സക്കറിയയെ അറസ്റ്റുചെയ്ത സാഹചര്യത്തില്‍ ഹര്‍ത്താല്‍ ഉപേക്ഷിച്ചു. അവശേഷിച്ച രണ്ട് പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാമെന്ന് പോലീസ് ബി.ജെ.പി. നേതാക്കളെ അറിയിച്ചിട്ടുണ്ട്.

ബായാര്‍ സ്വദേശിയായ 21 കാരിയാണ് ചൊവ്വാഴ്ച വൈകിട്ട് ബായാര്‍ സുന്നടുക്കയില്‍ പീഡനത്തിനിരയായത്. ബായാര്‍ ടൗണിലെ ബീഡിക്കമ്പനിയില്‍നിന്ന് തിരിച്ചുവരുമ്പോള്‍ ബൈക്കിലെത്തിയ പ്രതികള്‍ യുവതിയെ തൊട്ടടുത്ത റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

Theme images by Bim. Powered by Blogger.