Latest News

കുട്ടിയെ കഞ്ചാവുവില്പനയ്ക്ക് വിട്ട ആള്‍ അറസ്റ്റില്‍

പത്തനംതിട്ട: കഞ്ചാവുവേണോ എന്ന് പരസ്യമായി ചോദിച്ച് വില്പനയ്ക്കിറങ്ങിയ ബാലന്‍ നഗരത്തിന് ഞെട്ടലായി. നാട്ടുകാരുടെയും എക്‌സൈസിന്റെയും സമയോചിത ഇടപെടലില്‍ കുട്ടിയെ സമീപിച്ച് വിവരം ശേഖരിച്ചതോടെ യഥാര്‍ഥ വില്പനക്കാരന്‍ പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.ക്ക് സമീപമാണ് സംഭവം.

14 വയസ്സുള്ള പത്തനംതിട്ട സ്വദേശിയായ കുട്ടിയാണ് കഞ്ചാവുവേണോ എന്ന് ചോദിച്ചത്. പത്തുപേരോട് ഇങ്ങനെ ചോദിച്ചു. ഈ അന്വേഷണം കേട്ട് പന്തികേടുതോന്നിയ ഒരാള്‍ എക്‌സൈസിനെ വിവരമറിയിച്ചു. അവര്‍ കുട്ടിയെ രഹസ്യമായി നിരീക്ഷിച്ചു. കുട്ടിയെ പിടിച്ച് ചോദിച്ചപ്പോള്‍ത്തന്നെ കഞ്ചാവ് ഏല്പിച്ച ആളെ കാണിച്ചു. എക്‌സൈസ് ഇയാളെ പിടിച്ചു. ചെന്നീര്‍ക്കര സ്വദേശി സോമന്‍(39) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി റാന്നി സ്വദേശി ഷിജു ഓടി രക്ഷപ്പെട്ടു.

മുമ്പ് ചില കേസുകളില്‍ പ്രതിയായ ബാലനെ ഇവര്‍ കഞ്ചാവുവില്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നു. കഞ്ചാവുവില്പനയുടെ ദോഷവും ഗൗരവവും അറിയാതെയാണ് കുട്ടി ഇതിനിറങ്ങിയതെന്നാണ് വിവരം. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കും. പത്ത് പൊതികളിലായി ഒരു കിലോയോളം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.


Keywords: Kanjav, Pathanamthitta, Police, Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.