Latest News

മന്ത്രവാദ ചികിത്സ: യുവതി മരിച്ച സംഭവത്തില്‍ കേസെടുത്തു

പൊന്നാനി: ഗര്‍ഭിണിയായ യുവതി മന്ത്രവാദത്തത്തെുടര്‍ന്ന് മരിച്ച സംഭവത്തില്‍ പൊന്നാനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാഞ്ഞിരമുക്ക് സ്വദേശി നിസാറിന്‍െറ ഭാര്യയും പൊന്നാനി ഓം തൃക്കാവ് രാരിമംഗലം സിദ്ദീഖിന്‍െറ മകളുമായ ഫര്‍സാനയാണ് (20) വെള്ളിയാഴ്ച രാത്രി എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്.

അപസ്മാരരോഗിയായ ഫര്‍സാന അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. ഇതു സംബന്ധിച്ച ചികിത്സക്കായി തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ഫര്‍സാനയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടുവരികയായിരുന്നു.
തുടര്‍ന്നാണ് കൊണ്ടോട്ടി സ്വദേശിയായ മന്ത്രവാദിയുടെ ചികിത്സക്ക് വിധേയമാക്കിയത്. ഇതിനത്തെുടര്‍ന്ന് അവശയായ യുവതിയെ എടപ്പാളിലെ സ്വകാര്യാശുപത്രിയിലത്തെിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഭര്‍തൃപിതാവിന്‍െറ സഹോദരിയുടെ എടപ്പാളിലെ വീട്ടില്‍ താമസിപ്പിച്ചും മന്ത്രവാദ ചികിത്സ നടത്തിയിരുന്നു. യുവതിയുടെ ശരീരത്തിലെ ജിന്ന്ബാധ ഒഴിപ്പിക്കുകയായിരുന്നു ചികിത്സയുടെ പ്രധാന ഉദ്ദേശ്യമത്രെ.
കൊണ്ടോട്ടിയിലെ മന്ത്രവാദിയെക്കൂടാതെ മറ്റൊരു സിദ്ധനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: Malappuram, Police, Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.