Latest News

ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ഥിക്കു ഷോക്കേറ്റു

ഷൊര്‍ണൂര്‍:  ജംക്ഷന്‍ റയില്‍വേ സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി മൊബൈല്‍ ഫോണില്‍ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ഥിക്കു വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റു. ചാലിശേരി കിഴക്കേ ചാത്തനൂര്‍ കൈപ്പുറം വളപ്പില്‍ മൊയ്തീന്റെ മകന്‍ ഷിഹാബുദ്ദീനാണു(14) ഹൈടെന്‍ഷന്‍ ലൈനില്‍നിന്നു ഷോക്കേറ്റു ഗുരുതരമായി പൊള്ളലേറ്റത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഷൊര്‍ണൂര്‍ റയില്‍വേ മേല്‍പ്പാലത്തിനു സമീപമായിരുന്നു അപകടം. തെറിച്ചുവീണ ഷിഹാബുദ്ദീന്റെ ദേഹമാസകലം പൊള്ളലേറ്റു. 

റയില്‍വേ പൊലീസും ഷൊര്‍ണൂര്‍ പൊലീസും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികില്‍സയ്ക്കു തൃശൂരിലേക്കു മാറ്റി. ഷിഹാബുദ്ദീനോടൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നു വ്യക്തമല്ല. ചാത്തനൂര്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണു ഷിഹാബുദ്ദീന്‍.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.