Latest News

സി.എച്ച് മുഹമ്മദ് കോയ രചിച്ച നാടകം അരങ്ങിലേക്ക്

കോഴിക്കോട്: സിറിയന്‍ ചക്രവര്‍ത്തിയായിരുന്ന ഇബ്രാഹീമിബ്‌നു അദ്ഹമിന്റെ ജീവിത മുഹൂര്‍ത്തം ആസ്പദമാക്കി, മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്‌കോയ രചിച്ച 'വഴിയമ്പലം' എന്ന നാടകം അരങ്ങിലെത്തിക്കാന്‍ 'കേളി കേരള' സാംസ്‌കാരിക സംഘടന തീരുമാനിച്ചു.

അര നൂറ്റാണ്ട് മുമ്പ് സി.എച്ച് രചിച്ച നാടകത്തിന്റെ രംഗപാഠവും സംവിധാനവും നിര്‍വഹിക്കുന്നത് പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ഇബ്രാഹിം വെങ്ങരയാണ്. സംഗീത പ്രാധാന്യമുള്ള 'വഴിയമ്പലം' ആഗസ്ത് 30ന് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ അരങ്ങേറും.

ഇബ്രാഹീമിബ്‌നു അദ്ഹമിന്റെ ജീവിത മുഹൂര്‍ത്തം ആസ്പദമാക്കി ആദ്യമായാണ് ഒരു നാടകം അരങ്ങത്തെത്തുന്നത്. ഈ നാടകത്തില്‍ സ്ത്രീ കഥാപാത്രങ്ങളില്ല.അര നൂറ്റാണ്ടുകാലത്തെ നാടക പ്രവര്‍ത്തനങ്ങള്‍ മാനിച്ച് ഇബ്രാഹിം വെങ്ങരക്ക് 'കേളി പുരസ്‌കാരം' നല്‍കാനും കേളി കേരള തീരുമാനിച്ചു. 

ലോക ഫുട്‌ബോള്‍മേള റിപ്പോര്‍ട്ട് ചെയ്ത് ബ്രസീലില്‍നിന്ന് തിരിച്ചെത്തിയ കമാല്‍ വരദൂരിനെ യോഗം ആദരിച്ചു. പ്രസിഡണ്ട് ടി.പി ചെറൂപ്പ ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി കെ.പി.യു അലി സ്വാഗതവും എഞ്ചിനീയര്‍ മമ്മദുകോയ നന്ദിയും പറഞ്ഞു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.