Latest News

ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു

കോട്ടയം: കോട്ടയം ജില്ലയിലെ തോട്ടയ്ക്കാട്ട് വച്ച് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. ചങ്ങനാശ്ശേരി ചീരഞ്ചിറ പാണൂര്‍ കൊച്ചുമോന്റെ മകന്‍ മിഥുന്‍ കൃഷ്ണയാണ് (16) ഒഴുക്കില്‍ പെട്ട് മരിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും രണ്ട് ദിവസമായി നടത്തിവന്ന തിരച്ചിലിനൊടുവില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുക്കാനായത്. തോട്ടയ്ക്കാട് ചെമ്പിത്താനം തോട്ടിലെ തെക്കനാട്ടു കടവില്‍ വച്ചാണ് മിഥുന്‍കൃഷ്ണ തിങ്കളാഴ്ച ഒഴുക്കില്‍ പെട്ടത്.

വാകത്താനം ജറുസലേം മൗണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മിഥുന്‍ കൂട്ടുകാര്‍ക്കൊപ്പമാണ് കുളിക്കാന്‍ കടവിലെത്തിയത്. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. ജില്ലയിലെ അഞ്ച് ഫയര്‍സ്‌റ്റേഷനുകളില്‍ നിന്നുള്ളവര്‍ തിരച്ചിലില്‍ പങ്കെടുത്തു.

ചങ്ങനാശ്ശേരി ഫയര്‍സ്‌റ്റേഷനിലെ കൂടാതെ കോട്ടയം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പാമ്പാടി ഫയര്‍സ്‌റ്റേഷനുകളിലെ തിരഞ്ഞെടുക്കപ്പെട്ട 13 പേരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് മുങ്ങിത്തപ്പാന്‍ കഴിയുന്ന 'സ്‌കൂവ' സെറ്റ്, ഡിങ്കി, ഫൈവ് ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു തിരച്ചില്‍.


Keywords:Kottayam, Dead Body, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.