Latest News

തൃശൂരില്‍ വെച്ച് അറസ്റ്റ് ചെയ്ത സ്വിസ് പൗരന്‍ ജോനാഥന്‍ ജയില്‍ മോചിതനായി

വിയ്യൂര്‍: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് തൃശൂരില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത സ്വിസ് പൗരന്‍ ജോനാഥന്‍ ക്ലോഡ് ജയില്‍ മോചിതനായി. കഴിഞ്ഞ ദിവസമാണു ജോനാഥനു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഒരുലക്ഷം രൂപ ജാമ്യത്തുകയിലും പാസ്‌പോര്‍ട്ട് കോടതിയില്‍ അന്വേഷണവുമായി ബന്ധപ്പെട്ടു ഹാജരാക്കണമെന്ന നിബന്ധനയിലുമാണ് ജാമ്യം. വിയ്യൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ജൊനാഥനെ സ്വീകരിക്കാന്‍ വനിത സുഹൃത്തായ വെറോനിയും സ്വിറ്റ്‌സര്‍ലന്‍ഡ് എംബസി പ്രതിനിധിയും തൃശൂരിലെ അഭിഭാഷകനായ ഫഹീറുമെത്തി. ജയിലില്‍ നിന്നും സന്തോഷത്തോടെ പുറത്തിറങ്ങിയ ക്ലോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല.

ആന്ധ്രാപ്രദേശില്‍ വെച്ച് ബോംബ് നിര്‍മാണത്തിനിടെ മരണപ്പെട്ടുവെന്നു കരുതുന്ന മോവോയിസ്റ്റ് പ്രവര്‍ത്തകന്‍ തൃപ്രയാര്‍ സ്വദേശി സനോജിന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലാണു ജോനാഥനെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്.

Keywords: Thrissur, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.