Latest News

ജനദ്രോഹ നടപടികള്‍ പിന്‍ വലിച്ചില്ലെങ്കില്‍ സമരപരമ്പരകള്‍ - ടി സിദ്ദിക്ക്

കാഞ്ഞങ്ങാട് : ഭാരതത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ സാധാരണ ജനങ്ങളെ ദ്രോഹിച്ച ഒരു സര്‍ക്കാരും ഉണ്ടായില്ല എന്നും കേവലം രണ്ടു മാസം കൊണ്ടുതന്നെ വമ്പന്‍ കുത്തകളെ സഹായിക്കാന്‍ സാമാന്യ ജനങ്ങളെ ദുരിത കടലില്‍ ആക്കിയ മോദി സര്‍ക്കാരിനെതിരെ വന്‍ ബഹുജന മുന്നേറ്റം സംഘടിപ്പിക്കുമെന്നും പ്രവാസി കോണ്‍ഗ്രസ്‌ ജില്ല കമ്മിറ്റിയുടെ ധര്‍ണ ഇതിന്‍റെ ഒരു തുടക്കം മാത്രമാണെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവാസി വിരുദ്ധ നടപടികള്‍ക്കെതിരെ പ്രവാസി കോണ്‍ഗ്രസ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ്‌ ഓഫീസി ധര്‍ണ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദിക്ക് മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലിന്റെ കൊടും ക്രൂരതകള്‍ക്കിരയാകുന്ന പലസ്തീന്‍ ജനതയോടുള്ള ഐക്യ ദാര്‍ഡ്യ
പ്രഖ്യാപനത്തിനു ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത് നേതൃത്വം നല്‍കി.

കെ പി സി സി നിര്‍വാഹക സമിതി അംഗം എം സി ജോസ്, ഡി സി സി സെക്രട്ടറി കെ വി ഗംഗാധരന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സാജിദ് മൗവ്വല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്മാരായ ഡി വി ബാലകൃഷ്ണന്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, ഹക്കീം കുന്നില്‍, എം ഹസൈനാര്‍, ജമീല അഹമദ്, പ്രവീണ്‍ തോയമ്മല്‍, റഹ്മാന്‍, കരുണാകരന്‍ കത്തുണ്ടി, കെ വി ശ്രീധരന്‍, മടിയന്‍ ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു, ഷാഫി സ്വാഗതവും സിജോ ചാമക്കാല നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.