കടയ്ക്കാവൂര്‍: ചെറുമക്കളായ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മുത്തച്ഛനെ അക്രമി സംഘം തല്ലിക്കൊന്നു. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് പള്ളിക്കാട് പള്ളിവിള വീട്ടില്‍ ഭദ്രനാണ് (65) മരിച്ചത്. ഞായറാഴ്ച രാത്രി 9.30നായിരുന്നു സംഭവം.
പൊലീസ് പറയുന്നതിങ്ങനെ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ചെറുമക്കളെ ഒരു സംഘം പൂവാലന്മാര്‍ വഴിയില്‍ ശല്യം ചെയ്യുമായിരുന്നു. മോശം കമന്റ് പറയുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുകയും ചെയ്തതോടെ പെണ്‍കുട്ടികള്‍ വീട്ടില്‍ പരാതി പറഞ്ഞു. കുട്ടികളുടെ അമ്മ ഇതേക്കുറിച്ച് സംഘത്തിലെ ഒരാളുടെ അമ്മയുമായി സംസാരിക്കുകയും മകനെ വിലക്കണമെന്ന് പറയുകയും ചെയ്തു. ഇതിന്റെ പ്രതികാരമെന്നോണമാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രി വീട്ടിലെത്തിയ സംഘം കതകില്‍ മുട്ടി വിളിച്ചു. ചെറുമക്കളാണ് കതക് തുറന്നത്. ഉടന്‍ സംഘം അവരെ ആക്രമിച്ചു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച ഭദ്രനേയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു. തലയ്ക്കും മുഖത്തുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവസമയം വീട്ടില്‍ ഇവരെക്കൂടാതെ ഭദ്രന്റെ ഭാര്യ ജയശ്രീയും മകള്‍ ജ്യോതിയും ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഭദ്രനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് ഭദ്രന്‍. മറ്റൊരു മകള്‍: ജോളി. മരുമക്കള്‍: സുഭാഷ്, സനല്‍.
Keywords: Attack, Murder, Police, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News