Latest News

അവിഹിത ഗര്‍ഭത്തില്‍ പിറന്ന കുട്ടിയെ 6ലക്ഷത്തിന് വിറ്റു ഡോക്ടര്‍ ഉള്‍പ്പെടെ 3പേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: അവിഹിത ഗര്‍ഭത്തില്‍ പിറന്ന കുട്ടിയെ 6ലക്ഷം രൂപയ്ക്ക് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വില്‍പ്പന നടത്തിയ സംഭവത്തില്‍ 3പേര്‍ക്കെതിരെ കേസ്. തായിനേരി അര്‍ബന്‍ വില്ലേജിലെ രാജന്‍ സി. നായരുടെ പരാതിയില്‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ശ്യാമള പയ്യന്നൂര്‍ നഗരസഭ ജനന രജിസ്ട്രാര്‍ കുട്ടിയെ വില കൊടുത്ത് വാങ്ങിയ മുരളീധര പൊതുവാള്‍-അനിത ദമ്പതികള്‍ എന്നിവരുടെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

2010ലാണ് കേസിനാസ്പദമായ സംഭവം അവിഹിത ഗര്‍ഭത്തില്‍ പ്രസവിച്ച കുട്ടിയെ മുരളീധര പൊതുവാള്‍-അനിത ദമ്പതികള്‍ക്ക് ഡോ ശ്യാമള വില്‍പ്പന നടത്തിയെന്നാണ് കേസ്. കുട്ടിയുടെ പേര് ജനന രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ ഒത്താശ ചെയ്തതിനാണ് നഗരസഭ ജനന രജിസ്ട്രാര്‍ക്കെതിരെ കേസെടുത്തത്.

Keywords:Payyannur, Police, Case,Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.