തിരുവനന്തപുരം: ചലച്ചിത്ര നടി മീരാ ജാസ്മിനും തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നഗരസഭ താല്‍ക്കാലികമായി തടഞ്ഞു. അനില്‍ നേരത്തെ വിവാഹം കഴിച്ചിരുന്നു എന്ന സംശയത്തെ തുടര്‍ന്നാണിത്. ഇതേക്കുറിച്ച് അന്വേഷിക്കാനും നഗരസഭ തീരുമാനിച്ചു.
ഈ വര്‍ഷം ഫെബ്രുവരി 12ന് എല്‍.എം.എസ് പള്ളിയില്‍ വച്ചാണ് മീരയും അനിലും വിവാഹിതരായത്. വിവാഹത്തിന്,? അനില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി ദമ്പതിമാര്‍ നല്‍കിയ അപേക്ഷയില്‍ അവിവാഹിതനാണ് എന്നാണ് അനില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അനില്‍ നേരത്തെ ബാംഗ്ലൂരിലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അനില്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. അനില്‍ മുമ്പ്് വിവാഹിതനാണെന്ന കാര്യത്തെ കുറിച്ച് സംശയം ഉയര്‍ന്നതിനാല്‍ അന്വേഷണം നടത്തി വാസ്തവം അറിയാതെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹങ്ങള്‍ക്ക് സാധുത ലഭിക്കണമെങ്കില്‍ ഭാര്യയുടെ വിവാഹമോചന സര്‍ട്ടിഫിക്കറ്റോ, മരണ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം എന്നാണ് വ്യവസ്ഥ.
പള്ളിയില്‍ വച്ച് കല്യാണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മീരയും അനിലും കൊച്ചിയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നോയെന്ന കാര്യവും കോര്‍പ്പറേഷന്‍ പരിശോധിക്കുന്നുണ്ട്. അതേസമയം ഇതേക്കുറിച്ച് അനിലിന്റെയും മീരയുടെയും പ്രതികരണം ലഭ്യമായിട്ടില്ല. ദുബായിലാണ് ഇവരിപ്പോഴുള്ളത്.
Keywords: Thiruvananthapuram, Actress, Meerajasmin, Marriage, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News