Latest News

ദത്തുപുത്രനായ നേപ്പാളി യുവാവിനെ മോദി മാതാപിതാക്കള്‍ക്ക് കൈമാറി

കാഠ്മണ്ഡു: ദത്തുപുത്രനെപ്പോലെ വളര്‍ത്തിയ നേപ്പാള്‍ യുവാവിനെ ഒടുവില്‍പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാപിതാക്കള്‍ക്ക് കൈമാറി. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു 26 കാരനായ ജീത്ത് ബഹാദുര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം മാതാപിതാക്കളുടെ അടുത്തെത്തിയത്. അവരെ കണ്ടെത്താന്‍ സഹായമായതും ജീത്തിന് പിതൃതുല്യനായ മോദി തന്നെ.

1998ല്‍ ആണ് സഹോദരനൊപ്പം ജീത്ത് ജോലി തേടി ഇന്ത്യയിലെത്തിയത്. അന്ന് പ്രായം പത്ത് വയസ്സ്. കുറേക്കാലം രാജസ്ഥാനില്‍ ജോലി ചെയ്തു. ജോലി മടുത്തതോടെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച ജീത്തിന് പക്ഷേ, കയറിയ തീവണ്ടി മാറിപ്പോയി. ഉത്തര്‍ പ്രദേശിലെ ഗൊരഖ് പുരിന് പകരം എത്തിപ്പെട്ടത് അഹമ്മദാബാദില്‍. ഒരു സ്ത്രീയാണ് ജീത്തിനെ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ വീട്ടില്‍ എത്തിച്ചത്.

പിന്നീട് മോദിയുടെ ദത്തുപുത്രനെപ്പോലെ ആയിരുന്നു ജീത്ത്. മോദി പ്രധാനമന്ത്രിയായി ഡല്‍ഹിയിലേക്ക് താമസം മാറിയതോടെ പഠനം തുടരുന്നതിന് സര്‍വകലാശാലാ ഹോസ്റ്റലിലേക്ക് ജീത്ത് മാറ്റി. പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനത്തീയതി തീരുമാനമായതോടെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധകള്‍ ജീത്തിന്റെ അമ്മയുള്‍പ്പെടെയുള്ള ബന്ധുക്കളെ കണ്ടെത്തി വിവരമറിയിച്ചു.

പ്രധാനമന്ത്രിക്ക് അവരെ കാണാന്‍ താത്പര്യമുണ്ടെന്നും അറിയിച്ചു. ഇതോടെയാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്. ഞായറാഴ്ച കാഠ്മണ്ഡുവിലെ ഹോട്ടലില്‍ അമ്മയ്ക്കും മൂത്തസഹോദരനും ജീത്തിനെ കൈമാറി.


Keywords:Modi, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.