Latest News

എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസ് അന്വേഷണം തുടങ്ങി

തളിപ്പറമ്പ: എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിനിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അപമാനിച്ചുവെന്ന കേസില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സി.ഐ പി.കെ.സന്തോഷാണ് കേസന്വേഷിക്കുന്നത്.

തൃച്ചംബരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് കേസെടുത്തിരുന്നത്. ഫെയ്‌സ് ബുക്കിലും അശ്ലീല സൈറ്റുകളിലുമെല്ലാം പെണ്‍ക്കുട്ടിയുടെ നഗ്നചിത്രം നല്‍കിയെന്നാണ് കേസ്. മോര്‍ഫ് ചെയ്ത് നഗ്നചിത്രമുണ്ടാക്കി പെണ്‍ക്കുട്ടിയുടെ ഫോണ്‍ നമ്പരും ചിത്രത്തോടൊപ്പം പ്രസിദ്ധീകരിക്കുകയായിരുന്നു.

ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാമെന്ന നിലയില്‍ ഫോണ്‍ നമ്പര്‍ നല്‍കിയതിനെ തുടര്‍ന്ന് നിരവധി പേര്‍ പെണ്‍ക്കുട്ടിയെ വിളിക്കുകയായിരുന്നു. പെണ്‍ക്കുട്ടിയെകുറിച്ച് നന്നായറിയാവുന്നവരായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പേലീസിന്റെ അനുമാനം. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.


Keywords: Face Book, Post, Thaliparamba, Kannur, Police, Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.