വെള്ളരിക്കുണ്ട്: മ്യൂച്വല്‍ഫണ്ടിലേക്കെന്ന പേരില്‍ ഇടപാടുകാരില്‍ നിന്നു 50 ലക്ഷം രൂപ തട്ടിയ കേസില്‍ ബാങ്ക് അസി. മാനേജര്‍ അറസ്റ്റില്‍. എറണാകുളം വൈറ്റില വട്ടമറ്റത്തില്‍ ജോയി ജോസഫ്(53) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ ഒന്‍പതു പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇടപാടുകാരുടെ പരാതിയെ തുടര്‍ന്നു ബാങ്ക് ഇയാളെ പുറത്താക്കിയിരുന്നു.
2013ല്‍ ഫെബ്രുവരിയില്‍ കടുമേനി എസ്ബിടി ബ്രാഞ്ചിലേക്കു സ്ഥലംമാറ്റത്തിലൂടെ എത്തിയ ജോയി സാമ്പത്തികശേഷിയുള്ള ഇടപാടുകാരെ കണ്ടെത്തുകയും ഇല്ലാത്ത മ്യൂച്വല്‍ ഫണ്ടിനെന്ന പേരില്‍ പണം തട്ടിക്കുകയുമായിരുന്നു. മ്യൂച്വല്‍ഫണ്ട് നിക്ഷേപം വഴിയുള്ള സാമ്പത്തിക നേട്ടത്തെ കുറിച്ചു പറഞ്ഞു പ്രലോഭിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്നു പണം ജോയി തന്റെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പണം നിക്ഷേപിച്ചുവെന്നു ബോധ്യപ്പെടുത്താന്‍ വ്യാജരസീതും ഇയാള്‍ നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ സ്ഥലം മാറിപ്പോയ ശേഷം മ്യൂച്വല്‍ഫണ്ടിനെ കുറിച്ചു ചോദിച്ച് ഇടപാടുകാര്‍ ബാങ്കിലെത്തിയതോടെയാണ് സംഭവത്തെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന്, ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം പൊലീസിലെത്തിയെന്ന് അറിഞ്ഞു ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യമെടുത്ത ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതി ലഭിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കടുമേനിയിലെ സ്‌കറിയ മാത്യു, പെരളത്തെ ഒ.ടി.ജോസ്, പെരുമ്പട്ടയിലെ ലത്തീഫ്, കടുമേനിയിലെ സോണിയാ വര്‍ഗീസ്, പെരുമ്പട്ടയിലെ മുഹമ്മദ്കുഞ്ഞി തുടങ്ങി ഒന്‍പതു പേരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളരിക്കുണ്ട് സിഐ യു.പ്രേമന്‍, ചിറ്റാരിക്കാല്‍ എസ്‌ഐ എം.ഇ.രാജഗോപാലന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News