കാസര്‍കോട്: ഇസ്രയേലിന്റെ ക്രൂരതയ്ക്കിരയായി പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ കൊല്ലപ്പെടുന്ന പലസ്തീന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളിലെ പ്രൊഫൈല്‍ ചിത്രം "സേവ് ഗാസ' എന്നാക്കും.
ഹിരോഷിമ ദിനമായ ബുധനാഴ്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ചാണ് പ്രവര്‍ത്തകര്‍ പ്രൊഫൈല്‍ പിക്ചര്‍ "സേവ് ഗാസ' എന്നാക്കുന്നത്. മുഴുവന്‍ മേഖലാകേന്ദ്രത്തിലും പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവും സംഘടിപ്പിക്കും.
കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയാണ് പ്രകടനം. പ്രകടനത്തിനു ശേഷം ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കോലം കത്തിക്കും. പരിപാടി വിജയിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
