Latest News

ബസ്റ്റാന്റില്‍ വീട്ടമ്മയെ ശല്യം ചെയ്ത ഞരമ്പ് രോഗി അറസ്റ്റില്‍

തളിപ്പറമ്പ: ബസ്റ്റാന്റില്‍ 50കാരിയെ മാനഭാഗപ്പടുത്താന്‍ ശ്രമിച്ച ഞരമ്പ് രോഗിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശി പുതിയപുരയില്‍ അമ്പുവിനെയാണ് തിങ്കളാഴ്ച വൈകുന്നേരം പിടികൂടിയത്.

കടമ്പേരി സ്വദേശിനിയായ വീട്ടമ്മ ഭര്‍ത്താവിനൊപ്പം തളിപ്പറമ്പില്‍ വന്നതായിരുന്നു.ബസ്റ്റാന്റില്‍ കസേരയില്‍ ഇരുത്തി ഭര്‍ത്താവ് മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോയതായിരുന്നു. രണ്ട് തവണ വീട്ടമ്മയുടെ ദേഹത്ത് ഇയാള്‍ അറിയാത്ത പോലെ ഉരസി. പിന്നീട് ഭര്‍ത്താവിനൊപ്പം ബസില്‍ കയറാന്‍ ശ്രമിക്കവെ വീണ്ടും വന്ന് ശല്യം ചെയ്തപ്പോഴാണ്ഇയാളെ കൈയോടെ പിടികൂടിയത്.

Keywords: Kannur, Police, Case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.