ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുക്കാട്ടിയുടെ മോണ്‍സ്റ്റര്‍ ബൈക്കുകളുടെ മിഡ്‌സൈസ് വകഭേദമായ മോണ്‍സ്റ്റര്‍ 821 യു കെ വിപണിയില്‍ ഇറങ്ങി. പുതിയ തലമുറയില്‍പ്പെട്ട മോണ്‍സ്റ്റര്‍ 1200 ന് പിന്നാലെയാണ് ഭാരംകുറഞ്ഞ മോണ്‍സ്റ്റര്‍ 821 ഉം വിപണിയിലെത്തിയത്. ആധുനിക ഇലക്ട്രിക് സംവിധാനങ്ങളാണ് ബൈക്കിന്റെ സവിശേഷത.
ഉയരം ക്രമീകരിക്കാവുന്ന സീറ്റുകള്‍, 8 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, 3 ലെവല്‍ എ ബി എസ്, 3 ലെവല്‍ റൈഡ് ബൈ വയര്‍, ബട്ടണമര്‍ത്തി ഡ്രൈവിങ് മോഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവയാണ് മോണ്‍സ്റ്റര്‍ 821 നെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ആഡംബര കാറുകളില്‍ മാത്രമുള്ള ഈ സംവിധാനങ്ങള്‍ ഇറ്റലിയിലെ ഈ വിഭാഗത്തില്‍പ്പെട്ട ബൈക്കുകളില്‍ ഒന്നുമില്ലെന്ന് ഡുക്കാട്ടി അവകാശപ്പെടുന്നു.
ഡിസ്‌ക് ബ്രേക്കുകള്‍, സസ്‌പെന്‍ഷന്‍, ഭാരംകുറഞ്ഞ പത്ത് സ്‌പോക് അലോയ് വീല്‍ തുടങ്ങിയവയെല്ലാം മികച്ച നിലവാരമുള്ളവയാണ്. കറുപ്പും ചുവപ്പും നിരങ്ങളുള്ള മോണ്‍സ്റ്റര്‍ 821 മോട്ടോര്‍സൈക്കിളുകള്‍ തിരഞ്ഞെടുക്കാം. ഡാര്‍ക്ക് മോണ്‍സ്റ്റര്‍ 821 ന് 8795 പൗണ്ടും (9.03 ലക്ഷം രൂപ) റെഡ്ഡിന് 8995 പൗണ്ടും (9.24 ലക്ഷം രൂപ) ആണ് വില. 179.5 കിലോഗ്രാമാണ് ഭാരം. എ 2 ലൈസന്‍സുള്ളവര്‍ക്ക് മാത്രം ഓടിക്കാന്‍ അനുവാദമുള്ള കരുത്തേറിയ വകഭേദവും ഡുക്കാട്ടി വിപണിയിലെത്തിക്കുന്നുണ്ട്.

Keywords:International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News