വെള്ളരിക്കുണ്ട്: വിവാഹം ഉറപ്പിച്ച യുവതിയുടെ ഫോട്ടോ സംഘടിപ്പിച്ച് അത് മോര്‍ഫിംഗിലൂടെ നഗ്നചിത്രമാക്കി മാറ്റി പ്രതിശ്രുത വരന് ഫേസ് ബുക്കില്‍ അയച്ച് കൊടുത്ത എം ടെക് എഞ്ചിനീയര്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. പരപ്പ കല്ലഞ്ചിറയിലെ ജുനൈദിനെ(25)തിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് യുവാവ് ഒളിവില്‍ പോയി.
ബളാലിലെ ഗള്‍ഫ് വ്യാപാരിയുടെ മകളായ 23 കാരിയായ യുവതിയുടെ ഫോട്ടോയാണ് ജുനൈദ് മോര്‍ഫിംഗിലൂടെ നഗ്നചിത്രമാക്കി മാറ്റുകയും അപവാദ പ്രചരണങ്ങള്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട്ടുകാരനായ പ്രതിശ്രുത വരന്‍ കൂടിയായ ഗള്‍ഫ് യുവാവിന് ഫേസ് ബുക്കിലൂടെ അയച്ച് കൊടുത്തത്. യുവതിയും ഗള്‍ഫ് യുവാവും തമ്മിലുള്ള വിവാഹം നേരത്തെ ബന്ധുക്കള്‍ ഉറപ്പിച്ചിരുന്നു. യുവാവിന്റെ ബന്ധുക്കള്‍ പെണ്ണുകാണല്‍ ചടങ്ങ് നടത്തുകയും യുവാവ് നാട്ടിലെത്തിയതിന് ശേഷം വിവാഹ തീയതി നിശ്ചയിക്കാമെന്ന് ധാരണയിലെത്തുകയും ചെയ്തിരുന്നു.
വീട്ടുകാര്‍ പെണ്ണുകാണല്‍ ചടങ്ങ് നടത്തിയതിന്റെ തൊട്ടു പിറ്റേ ദിവസമാണ് വ്യാജ ഇ-മെയില്‍ വിലാസമുണ്ടാക്കി ജുനൈദ് പെണ്‍കുട്ടിയുടെ മോര്‍ഫിംഗ് നഗ്ന ചിത്രവും അപവാദ കഥകളും പ്രതിശ്രുത വരന്റെ ഫേസ് ബുക്ക് വിലാസത്തില്‍ പോസ്റ്റു ചെയ്തത്. പ്രതിശ്രുത വരന്‍ സംഭവം ഉടന്‍ സ്വന്തം വീട്ടുകാരെയും പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയും അറിയിച്ചു. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഇ-മെയില്‍ വിലാസക്കാരനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി എം പ്രദീപ് കുമാറിന് പരാതി നല്‍കുകയും ഡി വൈ എസ് പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെള്ളരിക്കുണ്ട് സി ഐ എം കെ സുരേഷ് കുമാര്‍ ജുനൈദിനെതിരെ ഐ ടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫിംഗ് ചെയ്ത് നഗ്നചിത്രമാക്കി പോസ്റ്റു ചെയ്യാന്‍ യുവാവിനെ സഹായിച്ചുവെന്ന് സംശയിക്കുന്ന പ്രദേശവാസിയായ മറ്റൊരു യുവാവും പോലീസ് നിരീക്ഷണത്തിലാണ്. പ്രതി ജുനൈദിന്റെ സഹോദരിയുടെ സഹപാഠിയായിരുന്നു അപമാനിതയായ പെണ്‍കുട്ടി.
പഠന കാലത്ത് സഹോദരിയോടൊപ്പം എടുത്തിരുന്ന ഫോട്ടോ ദുരുപയോഗം ചെയ്താണ് ജുനൈദ് വ്യാജ വിലാസത്തില്‍ നഗ്നചിത്രം പ്രതിശ്രുത വരന് അയച്ച് കൊടുത്തത്. ഒരു വര്‍ഷം മുമ്പ് മലയോരത്തെ മറ്റൊരു പെണ്‍കുട്ടിയെ പ്രേമലേഖനം നല്‍കി നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ജുനൈദിനെ അന്നത്തെ വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ വി അനില്‍ കുമാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ച്ചയായി ആറുമാസക്കാലം ദിവസവും രാവിലെയും വൈകിട്ടും വെള്ളരിക്കുണ്ട് സ്റ്റേഷനില്‍ എത്തി രജിസ്റ്ററില്‍ ഒപ്പിടണമെന്ന കര്‍ശന നിബന്ധനയിലാണ് ജുനൈദിനെ പോലീസ് വിട്ടയച്ചത്. ആറുമാസക്കാലം മുടങ്ങാതെ സ്റ്റേഷനിലെത്തി ജുനൈദ് രജിസ്റ്ററില്‍ ഒപ്പിടുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ജുനൈദിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ജുനൈദ് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ ടവര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നീങ്ങുന്നത്.
Keywords: Face Book, Post, Kasaragod, Vellarikundu, Kannur, Police, Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
