കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപം പൊതുസ്ഥലം കയ്യേറി ആരാധനകേന്ദ്രം നിര്‍മ്മിക്കാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്നും താലൂക്ക് ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനുപിന്നിലുള്ളതായി സംശയിക്കുന്നതായും ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നും യൂത്ത്‌ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് ഖാലിദ് പച്ചക്കാട്, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ആവശ്യപ്പെട്ടു.
ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിനുപിന്നില്‍ നടക്കുന്നത്. മതങ്ങള്‍ക്കിടിയില്‍ ചേരിതിരിവുണ്ടാക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. വെള്ളം കലക്കി മീന്‍ പിടിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

