കാസര്‍കോട്: കലാലയത്തിലെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള മുന്നേറ്റം തുടരുമെന്നും വിദ്യാര്‍ഥികളുടെ വികസനം ലക്ഷ്യമാക്കി മുന്നോട്ടുള്ള പ്രവര്‍ത്തനം സജീവമാക്കുമെന്നും കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് സി എ റഊഫിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി റഷീദ് ദേളി ഉദ്ഘാടനം ചെയ്തു. റാസിക് അധ്യക്ഷത വഹിച്ചു. അഫ്‌സല്‍, റഊഫ് സംസാരിച്ചു.
എം ടി പി അഫ്‌സല്‍ തൃക്കരിപ്പൂരിനെ ജില്ലാ പ്രസിഡന്റായും എ എച്ച് റാസിഖ് ദേളിയെ സെക്രട്ടറിയായും നൗസല്‍ മഞ്ചേശ്വരത്തെ ഖജാഞ്ചിയായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഫൈറോസ് പാലക്കുന്ന് (വൈസ് പ്രസി.), അബ്ദുല്‍റഊഫ് മഞ്ചേശ്വരം (ജോ. സെക്ര.), എന്‍ ആര്‍ സല്‍മാന്‍, മുഹമ്മദ് ഉളിയത്തടുക്ക, മുഫീദ് നീലേശ്വരം, അജിനാസ് പടന്ന, റഷീദ് മഞ്ചേശ്വരം (ജില്ലാ കമ്മിറ്റി അംഗങ്ങള്‍).