കാസര്‍കോട്: സ്ത്രീധനത്തിന് വേണ്ടി ഭര്‍ത്താവിന്‍റെ സഹോദരന്‍ അക്രമിക്കുന്നതിനിടയില്‍ കുഞ്ഞിനേയും എടുത്ത് ഓടിയ യുവതി അടുത്ത വീട്ടില്‍ അഭയം തേടി. യുവതിയെ വിട്ടു നല്‍കാത്ത വിരോധത്തിന് ഭര്‍തൃസഹോദരന്‍ അയല്‍വീട്ടിലെ ജനല്‍ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കൊന്പനടുക്കം കോലത്തൊട്ടിയിലെ നാസറാ (35)ണ് അറസ്റ്റിലായത്. നാസറിന്‍റെ അനുജന്‍ റിയാസിന്‍റെ ഭാര്യ ആയിഷത്ത് ഫമീനയെ (25)യാണ് അക്രമിക്കാന്‍ ശ്രമിച്ചത്.
അയല്‍ക്കാരിയും ബന്ധുവുമായ നഫീസത്ത് അന്‍വറി (34)ന്‍റെ പരാതിയിലാണ് അറസ്റ്റ്.
അയല്‍ക്കാരിയും ബന്ധുവുമായ നഫീസത്ത് അന്‍വറി (34)ന്‍റെ പരാതിയിലാണ് അറസ്റ്റ്.
ശനിയാഴ്ച ആറരമണിക്കാണ് സംഭവം നടന്നത്. നാസര്‍ വീട്ടില്‍കയറി ആയിഷത്ത് ഫമീനയെ അക്രമിക്കുകയായിരുന്നുവത്രെ. കുഞ്ഞിനേയും കൊണ്ട് ഓടിയ ഫമീന നഫീസത്തിന്‍റെ വീട്ടിലെത്തി. കുഞ്ഞിനേയും ഫമീനയേയും ഹാളിനകത്താക്കി നഫീസത്ത് വീടിന്‍റെ വാതിലുകള്‍ അടച്ചു.
ഈ വിരോധത്തിലാണ് നഫീസത്തിനെ തെറിവിളിക്കുകയും വീടിന്‍റെ ജനല്‍ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തത്. അതേ സമയം ആയിഷത്ത് ഫമീനയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ മറ്റൊരു കേസും ടൌണ്‍ പൊലീസ് എടുത്തു. ഭര്‍ത്താവ് റിയാസ്, സഹോദരന്‍ നാസര്‍, മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

