Latest News

അവിവാഹിതയായ യുവതി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട് : അവിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പുതുക്കൈ മണ്ഡലത്തെ പരേതനായ നാരായണന്റെയും ശാന്തയുടെയും മകള്‍ എം വിദ്യയാണ്(33) കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഫാനില്‍ സാരി കെട്ടി തൂങ്ങി മരിച്ചത്.

വിട്ടുമാറാത്ത അപസ്മാരത്തെ തുടര്‍ന്ന് വിദ്യ കടുത്ത മാനസിക വിഷമം അനുഭവിച്ചു വരുകയായിരുന്നു. ഇതായിരിക്കാം ആത്മഹത്യക്ക് കാരണമെന്നാണ് സംശയിക്കുന്നത്.

വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് വിദ്യ കിടപ്പുമുറയില്‍ കയറി ജീവനൊടുക്കിയത്.
ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
സവിത, സരിത, ഹരീഷ് എന്നിവര്‍ വിദ്യയുടെ സഹോദരങ്ങളാണ്.

Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

Theme images by Bim. Powered by Blogger.