Latest News

യുവാവ് കുത്തേറ്റു മരിച്ച നിലയില്‍; കാമുകിയുടെ സഹോദരന്‍ പൊലീസ് വലയില്‍

തിരുവല്ല: യുവാവിനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പ്രം തോപ്പില്‍ തെക്കേതില്‍ ബാലന്റെ മകന്‍ സുധീര്‍ (പ്രസാദ്-29) . ആണ് മരിച്ചത്. കൊലയാളി പൊലീസ് വലയില്‍. ശനിയാഴ്ച പുലര്‍ച്ചെനാലരയോടെയാണ് സംഭവമെന്ന് കരുതുന്നു. പൊടിയാടിയിലെ ഓട്ടോ ഡ്രൈവറായ സുധീര്‍ സഹോദരന്‍ സുരേഷിനൊപ്പമായിരുന്നു താമസം. 

അയല്‍വാസി ശനിയാഴ്ച രാവിലെ ഓട്ടം വിളിക്കാന്‍ ചെന്നപ്പോഴാണ് സുധീര്‍ മരിച്ചു കിടക്കുന്നതു കണ്ടത്. ഈ സമയം സുരേഷ് വീട്ടിലില്ലായിരുന്നു. പൊലീസ് വലയിലുള്ള യുവാവിന്റെ സഹോദരിയായ കിടങ്ങറ സ്വദേശിനിയുമായി സുധീര്‍ പ്രണയത്തിലായിരുന്നു. സുധീറിന്റെ വീടിനടുത്താണ് യുവതിയുടെ മാതൃ സഹോദരിയുടെ വീട്. സുധീറും യുവതിയും ജനുവരിയില്‍ റജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നെന്നും പൊലീസ് പറയുന്നു.

ഇതിലുള്ള പകമൂലം യുവതിയുടെ സഹോദരന്‍ സുധീറിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ ഇതു സംബന്ധിച്ച് വ്യക്തത ഉണ്ടാകു എന്നും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയുവെന്നും സിഐ വി. രാജീവ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്നു വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തെളിവെടുപ്പിന് പൊലീസ് നായയെയും കൊണ്ടുവന്നു.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

Theme images by Bim. Powered by Blogger.