Latest News

സൗദിയില്‍ വിദേശികള്‍ക്ക് ഇനിമുതല്‍ പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാം

സൗദിഅറേബ്യ: (www.malabarflash.com)സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് പാസ്‌പോര്‍ട്ടും മറ്റു തിരിച്ചറിയല്‍ രേഖകളും കൈവശം വെയ്ക്കാമെന്ന് സൗദി തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.

സ്വന്തം ഔദ്യോഗികരേഖകള്‍ കൈവശംവെയ്ക്കല്‍ മുഴുവന്‍ തൊഴിലാളികളുടെയും അവകാശമാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. എന്ത് ന്യായീകരണത്തിന്റെപേരിലായാലും തൊഴിലുടമകള്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെയ്ക്കുന്നത് നിയമലംഘനമാണ്.

തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകളടക്കമുള്ള രേഖകള്‍ തൊഴിലുടമകള്‍ കസ്റ്റഡിയില്‍വെയ്ക്കുന്നത് തൊഴിലാളികളുടെ ഒളിച്ചോട്ടം തടയുന്നതിനുള്ള ഗാരന്റിയല്ല. സ്വന്തം ഔദ്യോഗികരേഖകള്‍ പക്കലില്ലാതെതന്നെ തൊഴിലാളികള്‍ ഒളിച്ചോടുന്ന നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഗാര്‍ഹികതൊഴിലാളികള്‍ തൊഴിലുപേക്ഷിച്ചാല്‍ അക്കാര്യം തൊഴിലുടമ തൊട്ടടുത്ത പോലീസ്സ്‌റ്റേഷനെയും ലേബര്‍ ഓഫീസിനെയും അറിയിക്കണം. റിക്രൂട്ട്‌ചെയ്ത് കൊണ്ടുവന്ന് മൂന്നുമാസത്തിനുള്ളില്‍ തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ അവര്‍ക്കു പകരംതൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ തൊഴിലുടമകള്‍ക്ക് ലഭ്യമാക്കും.

Keywords:  Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.