Latest News

ബജറ്റ് അങ്കം ജയിച്ചു വന്നാല്‍ മാണി സാറിന് സിന്ധു ജോയിയുടെ വക ഒരു പവന്‍

തിരുവനന്തപുരം: (www.malabarflash.com)ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളം മുഴുവനും. ബാര്‍ കോഴ വിവാദത്തില്‍ കുരുങ്ങിയ മാണിയെ ഒരു കാരണവശാലും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് പ്രതിപക്ഷം. എന്നാല്‍ മാണി ബജറ്റ് അവതരിപ്പിക്കുമെന്ന് തറപ്പിച്ച് പറഞ്ഞ് ഭരണപക്ഷവും. അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ് ഭരണപക്ഷം. ഇതെല്ലാം കണ്ട് എല്ലാവരെയും പോലെ ആകാംക്ഷാഭരിതയാണ് എസ്എഫ്‌ഐയുടെ തീപ്പൊരി സഖാവും പിന്നീട് കോണ്‍ഗ്രസുകാരിയുമായ സിന്ധു ജോയി.

പണ്ടത്തെ പോലെ ഒരു ഉശിരന്‍ സമരം കാണാതാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് സിന്ധു. അതുകൊണ്ട് തന്നെ സിന്ധു ഫേസ്ബുക്കിലൂടെ തന്നെ ആംകാംക്ഷ പങ്കുവെക്കുകയും ചെയ്്തിരിക്കുന്നു. ഇടതു സമരത്തിന്റെ വീര്യം തന്നില്‍ ഇപ്പോഴും ഉണ്ടെന്ന് വ്യക്തമാക്കിയ സിന്ധു പ്രതിപക്ഷ സമരം അതിജീവിച്ച് മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ഒരു പവന്‍ നല്‍കാമെന്നാണ് വാഗ്ദാനം.

ഇതേക്കുറിച്ച് സിന്ധു ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ:
ഒരു ഉശിരന്‍ സമരം കാണാന്‍ കണ്ണുകള്‍ കൊതിക്കുന്നു. ഇന്ന് ഉണ്ടാകും നാളെ ഉണ്ടാകും എന്ന് കരുതി എത്ര ദിവസം ആയി കാത്തിരിക്കുന്നു. നിയമസഭയില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്ന നാളെ നടക്കാന്‍ പോകുന്ന സമരത്തിലാണ് ഇപ്പോള്‍ പ്രതീക്ഷ മുഴുവന്‍. എതിര്‍പ്പുകള്‍ മറികടന്ന് മാണി സാര്‍ ബജറ്റ് അവതരിപ്പിച്ചാല്‍ എന്റെ വക ഒരു പവന്‍..

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.