Latest News

രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മ വന്‍തുകയുമായി കാമുകനൊപ്പം സ്ഥലം വിട്ടു

പയ്യന്നൂര്‍: രണ്ട് പെണ്‍ക്കുട്ടികളുടെ മാതാവായ വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി. അന്നൂര്‍ ആരോഗ്യ നിവേതന് സമീപത്തെ ഇ.വിനോദ് കുമാറിന്റെ ഭാര്യ വി.കെ. അമൃതയാണ് ഒളിച്ചോടിയത്. 22ന് രാത്രി പതിവുപോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു.

എന്നും രാവിലെ നടക്കാന്‍ പോകാറുണ്ടായിരുന്നു. 23ന് രാവിലെ നടക്കാന്‍ പോയ അമൃത പിന്നീട് തിരിച്ചു വന്നില്ല. എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ് എന്ന് വീട്ടില്‍ കുറിപ്പ് എഴുതി വച്ചിരുന്നു. സ്വന്തമായി ബേക്കറി നടത്തുന്ന വിനോദ് കുമാര്‍ മറ്റ് ബേക്കറികളില്‍ പലഹാരം വിതണം ചെയ്യാറുണ്ട്. ചിട്ടി വിളിച്ച് വിനോദ് കുമാര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 92,000 രൂപയും ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണവുമായാണ് അമൃത സ്ഥലം വിട്ടത്. വിനോദ് കുമാറിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.


Keywords:Love, Escape, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.