Latest News

ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം സ്വാഗതാര്‍ഹം : സമസ്‌ത

കോഴിക്കോട്‌ : സംസ്‌ഥാനത്തെ പഞ്ചനക്ഷത്ര പദവിയില്ലാത്ത മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാനും ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കാനും തീരുമാനിച്ച സംസ്‌ഥാന സര്‍ക്കാറിനെ സമസ്‌ത നേതാക്കള്‍ അഭിനന്ദിച്ചു. 

മദ്യലോബിയുടെ സമ്മര്‍ദ്ദം അതിജയിച്ച്‌ സമൂഹത്തിന്റെ ധാര്‍മ്മികമായ ഉന്നമനത്തിന്‌ നിമിത്തമാകുന്ന ധീരമായ കാല്‍വെപ്പ്‌ നടത്തിയ സര്‍ക്കാറിന്റെ നടപടി ഇന്ത്യക്ക്‌ തന്നെ മാതൃകയാണെന്ന്‌ സമസ്‌ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍, എസ്‌.വൈ.എസ്‌. സംസ്‌ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.
മദ്യാസക്തരായ സമൂഹത്തെ മാനസികമായി മോചിപ്പിക്കാനുള്ള നടപടികളുണ്‌ടാവണം. മദ്യവിരുദ്ധ കേരളം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ യോജിച്ച മുന്നേറ്റമുണ്‌ടാവണം, മദ്യപാനത്തില്‍ നിന്നും മോചനം തേടുന്നവര്‍ മനശാസസ്ര്‌ത ചികിത്‌സയും സഹായവും സൌജന്യമായി നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.