Latest News

പീഡനക്കേസ്: മൊഴിപകര്‍പ്പു ഹര്‍ജിക്കാരനു നല്‍കാന്‍ കോടതി ഉത്തരവ്‌

കാഞ്ഞങ്ങാട് : സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെയുള്ള കേസില്‍ പീഡനത്തിരയായെന്ന് ആരോപിക്കപ്പെട്ട യുവതിയുടെ മൊഴിപകര്‍പ്പു ഹര്‍ജിക്കാരനു നല്‍കാന്‍ കോടതി ഉത്തരവ്. ഹര്‍ജിക്കാരനായ ക്രൈം എഡിറ്റര്‍ നന്ദകുമാറാണ് മൊഴിപകര്‍പ്പ് ആവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേനെ ഹര്‍ജി നല്‍കിയത്.

മൊഴിപ്പകര്‍പ്പു നല്‍കാന്‍ ഉത്തരവിട്ട ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി, കേസ് 30-ലേക്കു മാറ്റി. പീഡനത്തിനിരയായെന്നു ആരോപിക്കപ്പെട്ട യുവതി ഇതു നിഷേധിച്ചതിനാല്‍ പരാതി നിലനില്‍ക്കില്ലെന്നു കാട്ടി നേരത്തെ പൊലീസ് കോടതിയ്ക്കു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍, മൊഴിയുടെ പകര്‍പ്പ് പൊലീസ് കോടതിയില്‍ നല്‍കിയിരുന്നില്ല. 

നീലേശ്വരത്തെ പ്രകൃതി ചികിത്സാലയത്തില്‍ കഴിയവെ കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്നാണ് കേസ്.


Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.