Latest News

വധഭീഷണിയെത്തുടര്‍ന്ന് ബോളിവുഡ് താരം ഷാറൂഖ്ഖാന്റെ സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചു

മുംബൈ: വധഭീഷണിയെത്തുടര്‍ന്ന് ബോളിവുഡ് താരം ഷാറൂഖ്ഖാന്റെ സുരക്ഷ മുംബൈ പൊലീസ് വര്‍ദ്ധിപ്പിച്ചു. അധോലോക നേതാവ് രവി പൂജാരിയാണ് ഷാരൂഖിനെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം.

ഷാരൂഖിന്റെ ബിസിനസ് പങ്കാളിയും ബോളിവുഡ് സിനിമാ നിര്‍മാതാവുമായ അലി മൊറാനിയുടെ ജുഹുവിലെ വീട്ടില്‍ ശനിയാഴ്ച രാത്രി രവി പൂജാരിയുടെ ആള്‍ക്കാര്‍ വെടിവെപ്പ് നടത്തിയിരുന്നു. ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു വെടിവെപ്പ്.

ഇതിനു പിന്നാലെ ഷാറൂഖുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ രവി പൂജാരി ശ്രമിച്ചതാണ് ഭീഷണിക്ക് വഴിവെച്ചത്. തന്റെ പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിന്റ ചിത്രീകരണ തിരക്കിലുള്ള ഷാരൂഖിന് എല്ലാവിധ സുരക്ഷയും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.


Keywords: Mumbai, Sharuk Khan,  International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.