Latest News

പാകം ചെയ്യാനായി തല അറുത്തു മാറ്റി 20 മിനിറ്റ് കഴിഞ്ഞ് മൂര്‍ഖന്‍ പാമ്പ് കൊത്തി; പാചകക്കാരന്‍ തല്‍ക്ഷണം മരിച്ചു

മുറിച്ചിട്ടാലും മുറി കൂടുന്ന സാധനം എന്നു പറയുന്നത് കേട്ടിട്ടേയുള്ളൂ... എന്നാല്‍ ചൈനയില്‍ നിന്ന് ഇത്തരമൊരു കഥ പുറത്തുവരുമ്പോള്‍ ഞെട്ടലോടെയാണ് ലോകം കേള്‍ക്കുന്നത്. പാകം ചെയ്യാനായി അറുത്തു മാറ്റിയ മൂര്‍ഖന്റെ തല 20 മിനിട്ടിനു ശേഷം പാചകക്കാരനെ കൊത്തി. വിഷം തീണ്ടിയ പാചകക്കാരന്‍ തത്ക്ഷണം മരണത്തിന് കീഴടങ്ങുകയും ചെയ്തു. അവിശ്വസനീയമെന്നു തോന്നുമെങ്കില്‍ സംഭവം വാസ്തവമാണ്. പെങ് ഫാനാണ് അപൂര്‍വമായ രീതിയില്‍ മരണത്തെ ഏറ്റുവാങ്ങിയത്.

ചൈനയിലെ ഒരു പ്രമുഖഹോട്ടലിലാണ് സംഭവം. മൂര്‍ഖന്‍ പാമ്പിന്റെ മാസം ഉപയോഗിച്ച് "പാമ്പ് സൂപ്പ്' തയാറാക്കാനുള്ള ശ്രമത്തിലായിരുന്നു ഷെഫ്. മൂര്‍ഖന്റെ അറുത്തുമാറ്റിയ തല കളയാനായി എടുത്തപ്പോഴാണ് "പണി' കിട്ടിയത്. കൊത്തേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കും മുന്‍പുതന്നെ ഷെഫ് മരിക്കുകയും ചെയ്തു. അത്രയ്ക്ക് ശക്തമായി വിഷം തീണ്ടിയെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. കൊത്തേറ്റ ഷെഫിന്റെ അലര്‍ച്ച ഹോട്ടലിലെത്തിയ ഗസ്റ്റുകള്‍ വരെ കേട്ടതായാണ് റിപ്പോര്‍ട്ട്.

വ്യത്യസ്തങ്ങളായ പാമ്പുവിഭവങ്ങള്‍ ചൈനയിലെ പ്രമുഖ ഹോട്ടലുകളില്‍ സുപ്രധാനമാണ്. ഇതിനായി പാമ്പുകളെ പിടികൂടി മയക്കി സൂക്ഷിക്കാറുമുണ്ട്. ഇത്തരത്തില്‍ 20 മിനിട്ട് തലവേര്‍പെട്ടുകിടന്ന മൂര്‍ഖന്റെ ഉടലുപയോഗിച്ച് പാമ്പ് സൂപ്പ് തയാറാക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. മൂര്‍ഖന്റെ വിഷം വേഗത്തില്‍ ശ്വാസനാളത്തെ ബാധിച്ചുവെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ സ്ഥിരികരിച്ചു. ആശുപത്രിയില്‍ എത്തിച്ച് "ആന്റി വെനം' നല്‍കും മുന്‍പുതന്നെ മരണം സംഭവിച്ചതിനാല്‍ രക്ഷിക്കാന്‍ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


Keywords:Chaina, World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.